ജി എസ് ടി വകുപ്പിന് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു
മികച്ച പൊതു സ്ഥാപനത്തിനുള്ള കേരള സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ടെക്നോപാര്‍ക്ക് ഡപ്യുട്ടി ജനറല്‍ മാനേജര്‍ ശ്രീ മാധവന്‍ പ്രവീണിന് സമ്മാനിക്കുന്നു. സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍, ശ്രീ. വി കെ പ്രശാന്ത് MLA, ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി ഡോ ബി അശോക് IAS, അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ IAS എന്നിവര്‍ സമീപം.
അനെർട്ട് ഊർജമിത്ര കേന്ദ്രങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് , ടൂൾകിറ്റ് എന്നിവയുടെ വിതരണO
അനെർട്ട് ഊർജമിത്ര കേന്ദ്രങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് , ടൂൾകിറ്റ് എന്നിവയുടെ വിതരണo അനെർട്ട് ഡയറക്ടർ അമിത് മീണ ഐ എ എസ് നിർവഹിക്കുന്നു.
സൗരോർജ്ജത്തിന്റെ സാധ്യതകളും പ്രാധാന്യവും വിദ്യാർഥികൾ മനസിലാക്കിയിരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ 150-ാം ജൻമവാർഷികത്തോടനുബന്ധിച്ച് ഊർജ്ജവകുപ്പും അനർട്ടും സംഘടിപ്പിച്ച പെയിൻറിംഗ് മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.എം.വി ഗവ: എച്ച്.എസ്.എസിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയബാധിതർക്കു സൗരറാന്തലുമായി അനെർട്ട്
പ്രളയബാധിതർക്കുള്ള സൗര റാന്തലുമായി അനെർട്ട് വാഹനം മലപ്പുറത്തേക്ക്.
ഫ്ലാഗ് ഓഫ് അനർട്ട് ഡയറക്ടർ അമിത് മീണ ഐ എ എസ് നിർവഹിക്കുന്നു.
അനെർട്ട് സൗരോർജ ശീത സംഭരണി ഉദ്ഘാടനം
അനെർട്ട് സൗരോർജ ശീത സംഭരണി ഉദ്ഘാടനം പേരാമ്പ്രയിലെ നൊച്ചാട് സുഭിക്ഷ നാളീകേര ഉൽപ്പാദന കേന്ദ്രത്തിൽ അനെർട്ട് ഡയറക്ടർ അമിത് മീണ ഐ എ എസ് നിർവഹിക്കുന്നു.
ശ്രീലങ്കന്‍ അഡ്‌മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥര്‍ അനെര്‍ട്ടില്‍ സന്ദര്‍ശനം നടത്തി
ശ്രീലങ്കന്‍ അഡ്‌മിനിസ്ട്രേറ്റിവ് ആന്‍ഡ് അലൈഡ് സര്‍വീസ് ഉദ്യോഗസ്ഥര്‍ അനെര്‍ട്ടിന്റെ ആസ്ഥാന കാര്യാലയം സന്ദര്‍ശനം നടത്തി. ഇതിന്‍റെ ഭാഗമായി കേരളത്തിന്‍റെ അക്ഷയോര്‍ജ്ജ പദ്ധതികളുടെ വിശദാംശങ്ങള്‍ അനെർട്ട് ഡയറക്ടര്‍ ആര്‍ ഹരികുമാര്‍ വിശദീകരിച്ചു. ഐ എം ജി കേരളയുടെ ആഭിമുഖ്യത്തിലാണ് സന്ദര്‍ശന പരിപാടി സംഘടിപിച്ചത്.
eMarketPlace പോർട്ടലിന്റെ buymysun.com ന്റെയും പ്രോഗ്രാം മാനേജ്‌മെന്റ് സിസ്റ്റത്തിന്റെയും (PMS) ഉദ്ഘാടനം ജൂൺ 5 2018 ന് കനകക്കുന്ന് പാലസ് തിരുവനന്തപുരത്ത് നടന്നു.
രാമക്കൽമേട് റിന്യൂവബിൾ എനർജി പാർക്കിന്റെ തറക്കല്ലിടൽ ചടങ്ങ് 2018 മെയ് 20ന് ബഹുമാനപ്പെട്ട മന്ത്രി ശ്രീ എം എം മണി ഉദ്ഘാടനം ചെയ്തു.