2001ൽ ഭാരത സർക്കാർ വനിതാ ശാക്തികരണ വർഷമായി ആഘോഷിച്ചിരുന്നു. ആ വർഷം തന്നെ 10,000 മെച്ചപ്പെട്ട വിറകടുപ്പുകൾ സ്ഥാപിച്ചു കൊണ്ട് ഗ്രാമങ്ങളെ പുക വിമുക്തമാക്കുന്നതിനായി മെച്ചപ്പെട്ട പുകയില്ലാത്ത അടുപ്പുകൾ പ്രചരിപ്പിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.
എല്‍.പി.ജി.അടുപ്പുകളും ഇന്‍ഡക്ഷന്‍ അടുപ്പുകളും ഏറെ പ്രചാരത്തില്‍ വന്നുകഴിഞ്ഞെങ്കിലും ഇപ്പോഴും കേരളത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന പാചക ഇന്ധനം വിറകു തന്നെയാണ്. അടുപ്പില്‍ കത്തുന്ന വിറകിന്റെ ചൂട് പാഴാക്കാതെ സൂക്ഷിക്കുന്നതിലൂടെ വിറകു ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്ന സംവിധാനങ്ങളാണ് മെച്ചപ്പെട്ട വിറകടുപ്പുകള്‍. ഇവ വിറക് ചെലവ് കുറയ്ക്കുക മാത്രമല്ല പുക അടുക്കളയില്‍ പരക്കാതെ പുകക്കുഴലിലൂടെ പുറത്ത് വിടുന്നതിനാല്‍ പാചകം ചെയ്യുന്നവരുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
ഗാര്‍ഹികമേഖലയില്‍ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട വിറകടുപ്പുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനെർട്ട് വഴി ധനസഹായം നൽകിയിരുന്നു
ഇതിനു പുറമേ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന സ്കൂളുകള്‍, അംഗന്‍വാടികള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ക്ക് യോജിച്ച ഇന്ധനക്ഷമത കൂടിയ കമ്മ്യൂണിറ്റി അടുപ്പുകള്‍ക്കും സര്‍ക്കാര്‍ ധനസഹായം അനെർട്ട് ലഭ്യമാക്കാറുണ്ട്.
അനെർട്ട് പ്രചരിപ്പിക്കുന്ന പരിഷത് അടുപ്പ് വളരെ നല്ല ഒരു മോഡലായി കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ട്. മെച്ചപ്പെട്ട വിറകടുപ്പുകളുടെ പ്രചരണത്തിലെ നേട്ടങ്ങൾ കണക്കിലെടുത്ത് അനെർട്ടിന് ദേശിയ അവാർഡ്കളും ലഭിച്ചിട്ടുണ്ട്.