background

പരിപാടി വിശദാംശങ്ങൾ

ജൈവ ഊർജ്ജം


മാലിന്യത്തിൽനിന്ന് ഊർജ്ജം ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അനെർട് നടപ്പാക്കുന്ന പദ്ധതിയാണിത്. മാലിന്യങ്ങളുടെ ശാസ്ത്രീയ നിർമാർജ്ജനം  പഠിക്കുക; ഊർജ്ജ ഉൽപാദനത്തിനുശേഷം മാലിന്യത്തിൽ നിന്നും   വളം രൂപാന്തരപ്പെടുത്തുക; ഈ മേഖലയിൽ  ഉചിതമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്.. 

ജൈവവാതകനിലയങ്ങള്‍   (Biogas Plants) 

ചീഞ്ഞളിയുന്ന ജൈവമാലിന്യങ്ങള്‍  കേരളത്തില്‍ ഇന്ന് ഒരു സാമൂഹികാരോഗ്യപ്രശ്നം തന്നെയായി മാറിയിരിക്കുന്നു.  ഇവ സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും അതോടൊപ്പം അതില്‍ നിന്നും വിലപ്പെട്ട പാചക ഇന്ധനമായ ജൈവവാതകം ഉത്പാദിപ്പിക്കാനും സഹായകമായ ഉപകരണ സംവിധാനമാണ് ജൈവവാതക നിലയങ്ങള്‍. 

ഭക്ഷണാവശിഷ്ടങ്ങള്‍, പച്ചക്കറിച്ചവര്‍, കഞ്ഞിവെള്ളം തുടങ്ങിയവയില്‍ നിന്ന് അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഉപയോഗിക്കാനുള്ള പാചകവാതകം ലഭിക്കുന്നതിന്  0.75-1 ഘനമീറ്റര്‍ പ്രതിദിനശേഷിയുള്ള ജൈവവാതക നിലയം മതിയാകും. ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, കന്നുകാലി ഫാമുകള്‍, ചെറുകിട ഫുഡ്പ്രോസസിംഗ് വ്യവസായശാലകള്‍ തുടങ്ങി കൂടുതല്‍ ജൈവമാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ അളവിന് അനുസൃതമായി വലിയ പ്ലാന്റ് സ്ഥാപിക്കുന്നതാണ് ഉചിതം. അനെർട്ടിന്റെ അംഗീകൃത അജൻസികൾ വഴി പ്ലാന്റ് നിർമ്മിക്കുന്നതിലൂടെ ഗുണമേന്മ ഉറപ്പ് വരുത്താൻ കഴിയും

service