അനെർട്ടിന്റെ സൗരോർജ്ജ പ്ലാന്റുകളുടെ പ്രതിഷ്ഠാപന പരിശീലനം നേടിയ ഇലെക്ട്രിഷ്യൻമാർക്കുള്ള തൊഴിൽ മേള മെയ് 10 നു നടക്കും.
പ്രസിദ്ധീകരിച്ച തീയതി :2022-05-05 |
അവസാന തീയതി :2022-05-10 |
:2024-08-17 06:56:33
സൗരോർജ്ജ മേഖലയിൽ കേരളം ലക്ഷ്യമിടുന്ന 3,000 മെഗാവാട്ട്സൗരോർജസ്ഥാപിത ശേഷി നേടാൻ മേല്കൂരകളിൽ 10 ലക്ഷം പ്ലാന്റുകളെങ്കിലും സ്ഥാപിക്കേണ്ടതുണ്ട് . ഇതിനായി ഏകദേശം 40 ലക്ഷം മനുഷ്യ ദിനമെങ്കിലും ലഭ്യമാകേണ്ടതുണ്ട്. ഇങ്ങനെ കണക്കാക്കിയാൽ ഏകദേശം 5,000 സാങ്കേതിക പരിശീലനം ലഭിച്ചവരുടെ സേവനം അനിവാര്യമാണ്. ഇവയുടെ പരിപാലനം കൂടി കണക്കിലെടുത്താൽ ഇതിൽ കൂടുതൽ വരും.
ഇതിന്റെ ഭാഗമായി അനെർട്ട് ഇലെക്ട്രിഷ്യൻമാർക്കുള്ള സൗരോർജ്ജ പരിശീല പരിപാടി നടപ്പിലാക്കി വരുന്നു. ഇതിനോട് അനുബന്ധിച്ച് അനെർട്ടിന്റെ പരിശീലനം നേടി കഴിഞ്ഞ ഇലെക്ട്രിഷ്യൻമാർക്കായി തൊഴിൽ മേള നടത്തുന്നു. 2022 മെയ് 10 നു ഗവ. വിമൻസ് കോളേജ്, വഴുതക്കാട്, തിരുവനന്തപുരത്ത് വച്ചാണ് തൊഴിൽ മേള നടക്കുന്നത്. സൗരോർജ്ജ മേഖലയിലുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നു. ആദ്യ ഘട്ടമായി തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള അനെർട്ടിന്റെ പരിശീലനം നേടി കഴിഞ്ഞ ഇലക്ട്രീഷ്യന്മാർക്കാണ് അവസരം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അനെർട്ടിന്റെ വെബ്സൈറ്റിലുള്ള (www.anert.gov.in) ലിങ്കിൽ രജിസ്റ്റർ ചെയേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9188119431. Link for uploading:- https://docs.google.com/forms/d/e/1FAIpQLSel1VdFFmWBZxlmGp7tJFur5176khm8a444Tbi8lztep_LPKg/viewform
Click here to download notification
എൽടിആർ തൊഴിൽ മേള