background

നെതർലൻഡ്‌സ് സംഘത്തിന്റെ കൊച്ചി സന്ദർശനം

നെതർലൻഡ്‌സ് സംഘത്തിന്റെ കൊച്ചി സന്ദർശനം

പ്രസിദ്ധീകരിച്ച തീയതി :2025-09-19 05:51:48 | :2025-09-20 10:13:16
service

Event Date : 2025-09-08

(ANERT) നെതർലാൻഡ്‌സ് കോൺസുലേറ്റ് ജനറലുമായി സഹകരിച്ച് നെതർലാൻഡ്‌സ് ഹൈഡ്രജൻ ഇന്നോവേഷൻ മിഷൻ ടു ഇന്ത്യ 2025ന്റെ ഭാഗമായി 2025 സെപ്റ്റംബർ 08-ന് കൊച്ചിയിലെ ബോൾഗട്ടി പാലസിൽ ഒരു സ്റ്റേക്ക്ഹോൾഡർ ഇന്ററാക്ഷൻ സംഘടിപ്പിച്ചു.

പരിപാടി ഇന്ത്യയിലെയും നെതർലാൻഡ്സിലെയും സർക്കാർ, അക്കാദമിക് മേഖല, വ്യവസായ മേഖല എന്നിവയിലെ പ്രമുഖ സ്റ്റേക്ക്‌ഹോൾഡർമാരെ ഒരുമിച്ചുകൂട്ടി. ഇതിന്റെ ലക്ഷ്യം ഗ്രീൻ ഹൈഡ്രജൻ, ഹൈഡ്രജൻ വാലി വികസനം, ക്ലീൻ എനർജി ഇന്നോവേഷൻ എന്നിവയിലുള്ള സാധ്യതകൾ പരിശോധിക്കുന്നതിനായിരുന്നു. പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിൽ ഇലക്ട്രോലൈസർ സാങ്കേതികവിദ്യകൾ, സ്ഥിരതയുള്ള ഹൈഡ്രജൻ ഉൽപാദനം, സംഭരണം-വിതരണം, വ്യവസായ-ഗതാഗത മേഖലയിലെ കാർബൺ കുറവ്, നയപരമായ ഏകീകരണം എന്നിവ ശ്രദ്ധ കേന്ദ്രങ്ങൾ   ആയിരുന്നു .

കൊച്ചിൻ ഷിപ്പ്യാർഡ്, കൊച്ചിൻ പോർട്ട് അതോറിറ്റി, ബി.പി.സി.എൽ, ബി.പി.സി.എൽ-കൊച്ചി റിഫൈനറീസ്, കേപ്പ്- എഞ്ചിനീയറിംഗ് കോളേജ് മുട്ടത്തറ, കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിഐഎൽ), കൊച്ചി തുറമുഖ അതോറിറ്റി, കൊച്ചി ഷിപ്പ്യാർഡ്, സി.യു.എസ്.എ.ടി, ഐ.ഐ.ടി പാലക്കാട്, ഇന്ത്യൻ ഓയിൽ, കെ.എം.ആർ.എൽ, കെ.എസ്.ഇ.ബി.എൽ, എൻ.ഐ.ടി കാലിക്കറ്റ്, ടി.സി.സി, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്, 

എനർജി ഇന്നൊവേഷൻ NL (ടോപ്പ് സെക്ടർ എനർജി), റോസൻ യൂറോപ്പ് ബി.വി, ഹൈഡ്രോഫ്ലെക്‌സ്, സർകോനിക, വി.ടി.ടി.ഐ, ടി.എൻ.ഒ, ഗ്രോണിങൻ സർവകലാശാല, റെഡ്‌സ്റ്റാക്ക്, റോട്ടർഡാം തുറമുഖ അതോറിറ്റി തുടങ്ങിയ നെതർലൻഡ്‌സ് സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

കേരള സർക്കാരിന്റെ വൈദ്യുതി വകുപ്പ് പ്രതിനിധിയായ ശ്രീ പൂനീത്കുമാർ IAS (ACS Power), ANERT-നിന്നുള്ള ശ്രീ ഹർഷിൽ ആർ. മീന IAS (CEO), നെതർലൻഡ്സ് ഭാഗത്തുനിന്നുള്ള ശ്രീ ജാൻ റെയിന്റ് സ്മിറ്റ് (ഇന്നോവേഷൻ കൗൺസലർ), സിസ് ആൻ ക്രെമേഴ്സ് (ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ), ശ്രീ പീറ്റർ ഹൂട്ട്വിൻ (അഡ്വൈസർ – ഇന്റർനാഷണൽ ഇന്നോവേഷൻ), ശ്രീ അരുണ് തേക്കേദത്ത് (സീനിയർ അഡ്വൈസർ – ഇന്നോവേഷൻ), ഡോ. ജോർഗ് ഗിഗ്ലർ (മിഷൻ ലീഡർ & മാനേജിംഗ് ഡയറക്ടർ – ടോപ്പ് സെക്ടർ എനർജി) എന്നിവർ 2025 ഗ്രീസ് ഹൈഡ്രജൻ ഇന്നോവേഷൻ മിഷൻ പരിപാടി നയിച്ചു.റൗണ്ട് ടേബിൾ ചര്‍ച്ച പ്രൊഫ. അരവിന്ദ് പി.വി. ആണ് നിയന്ത്രിച്ചത്

 

ഉച്ചതിരിഞ്ഞ് പ്രതിനിധികൾ കൊച്ചിൻ ഷിപ്പ്യാർഡ് സന്ദർശിച്ചു. അവിടെ അവർ ഷിപ്പ്യാർഡും അതിന്റെ ബന്ധപ്പെട്ട വിഭാഗങ്ങളും സന്ദർശിച്ചു. തുടർന്ന് കൊച്ചി വാട്ടർ മെട്രോ നടത്തുന്ന ഒരു ഇലക്ട്രിക് ബോട്ടിൽ യാത്രയും നടത്തി.

 
 

സെപ്റ്റംബർ 9-ന് പ്രതിനിധികൾ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് സന്ദർശിച്ചു. കൂടാതെ, കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL) സഹകരണത്തോടെ എയർപോർട്ട് പരിസരത്ത് ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ള BPCL സൗകര്യവും അവർ സന്ദർശിച്ചു.

 
അജണ്ട


ടാഗുകൾ