നെതർലൻഡ്‌സ് സംഘത്തിൻ്റെ കൊച്ചി സന്ദർശനം
പ്രസിദ്ധീകരിച്ച തീയതി :2024-10-25 06:06:30 |
:2024-10-25 09:11:23
Event Date : 2024-04-03
സ്റ്റേക്ഹോൾഡേഴ്സിൻ്റെ കൂടിച്ചേരലിന് കൊച്ചിയിലേക്കുള്ള സന്ദർശനം സംഘടിപ്പിക്കാൻ നെതർലൻഡ്‌സ് എംബസി ACS-പവറിനോട് അഭ്യർത്ഥിച്ചു.
ഗ്രീൻ ഹൈഡ്രജൻ ക്ലസ്റ്ററിലെ വ്യവസായ പങ്കാളികളുമായി 2024 ഏപ്രിൽ 3-ന് KTDC ബോൾഗാട്ടിയിൽ ACS-ൻ്റെ അധ്യക്ഷതയിൽ ഒരു ചർച്ച സംഘടിപ്പിച്ചു. MEC+ തയ്യാറാക്കിയ റോഡ്മാപ്പിൽ ഒരു അവതരണം നടത്തി. GIZ പ്രതിനിധികളും പങ്കെടുത്തു. കൊച്ചിൻ ഷിപ്പ്‌യാർഡ്, കൊച്ചിൻ പോർട്ട് അതോറിറ്റി, എഫ്എസിടി, കെഎംആർഎൽ, ടിസിസി, കെഎസ്ആർടിസി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

ഉച്ചകഴിഞ്ഞ് പ്രതിനിധികൾ കൊച്ചിൻ ഷിപ്പ്‌യാർഡ് സന്ദർശിക്കുകയും കൊച്ചിൻ ഷിപ്പ്‌യാർഡ്, ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ ഹൈഡ്രജൻ (ഫ്യുവൽ സെൽ പവർ) ബോട്ടിൽ യാത്ര ചെയുകയും ചെയ്തു . കൊച്ചി വാട്ടർ മെട്രോയുടെ ഇലക്ട്രിക് ബോട്ടിൽ സവാരിയും നടത്തി.


2024 ഏപ്രിൽ 4-ന്, കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കുസാറ്റ്) ഒരു അക്കാദമിക് ഇൻ്ററാക്ഷൻ സംഘടിപ്പിച്ചു. കുസാറ്റ്, ഐഐടി പാലക്കാട്, എൻഐടി കോഴിക്കോട്, കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് മുട്ടത്തറ തിരുവനന്തപുരം എന്നിവിടങ്ങളിലെ ഫാക്കൽറ്റികളും ഗവേഷക വിദ്യാർത്ഥികളും ചർച്ചയിൽ പങ്കെടുത്തു. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ.പി.ജി. ശങ്കരൻ മുഖ്യാതിഥിയായിരുന്നു.

