ബാംഗ്ലൂരിൽ നടക്കുന്ന ഇന്റർസോളാർ ഫെസ്റ്റിലെ അനർട്ട്
പ്രസിദ്ധീകരിച്ച തീയതി :2023-05-30 10:18:12 |
:2024-08-12 13:58:54
Event Date : 2019-12-13
ബാംഗ്ലൂരിൽ നടക്കുന്ന ഇന്റർസോളാർ ഫെസ്റ്റിലെ അനെർട്ട് കേരള പവലിയൻ വൈദ്യുത വകുപ്പ് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. സൗരോർജ രംഗത്തെ ആഗോള പുരോഗതി മനസ്സിലാക്കാൻ മേളയിലുടെ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആയിരം മെഗാവാട്ട് ഊർജ കേരള മിഷനിലൂടെ നേടിയെടുക്കുന്നതിന് ഇറ്റലി, ചൈന, ജർമനി തുടങ്ങിയ ലോക രാജ്യങ്ങളുടെ സൗരോർജ നേട്ടങ്ങൾ കേരളത്തിനും പാഠമാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അനെർട്ടിന്റെ സൗരോർജ രംഗത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കിയ ധവളപത്രം സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ നൽകി മന്ത്രി പ്രകാശനം ചെയ്തു. അനർട്ട് ഡയറക്ടർ ഡോ. ആർ ഹരികുമാർ , പ്രോഗ്രാം ഓഫീസർമാരായ അനീഷ് എസ് പ്രസാദ് ,സി കെ ചന്ദ്രബോസ്, വൈദ്യുത വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം ജി സുരേഷ് കുമാർ, മാർട്ടിൻ മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സൗരോർജ രംഗത്തെ പ്രദർശനവും വിവിധ പരിപാടികളുമുൾപ്പെടുന്ന മേള ഡിസംബർ 13 ന് അവസാനിക്കും


