
17-Dec-2022
അനെർട്ട് മുഖാന്തിരം നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ റെസ്കോ മോഡൽ പദ്ധതി കണ്ണൂർ ജില്ലയിൽ തലശ്ശേരിയിൽ സഹകരണ സ്ഥാപനമായ റബ്കോയിൽ ബഹു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ബഹു. കേരള നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു.
350 കിലോവാട്ട് ശേഷിയുള്ള സൗരോർജ്ജ നിലയത്തിന്റെ നിർമ്മാണത്തിനായി അനെർട്ടിന് 1.8 കോടി രൂപ ചെലവായി.
പ്ലാന്റിന്റെ സ്വിച്ച്ഓ-ൺ കർമ്മം അനെർട്ട് സി.ഇ.ഒ ശ്രീ. നരേന്ദ്ര നാഥ് വേലുരി IFS നിർവ്വഹിച്ചു. റബ്കോ ഗ്രൂപ്പ് ചെയർമാൻ ശ്രീ. കാരായി രാജൻ, മാനേജിങ് ഡയറക്ടർ ശ്രീ. പി വി ഹരിദാസ്, അനെർട്ട് അഡിഷണൽ ചീഫ് ടെക്നിക്കൽ മാനേജർ ശ്രീ. ജയചന്ദ്രൻ നായർ പി, കണ്ണൂർ ജില്ലാ പ്രോജക്ട് എഞ്ചിനീർ ശ്രീ. മുഹമ്മദ് റാഷിദ് എന്നിവർ സന്നിഹിതരായിരുന്നു.
കൊല്ലം ആസ്ഥാനമായിട്ടുള്ള ബി എസ് ബി സോളാർ എന്ന ഏജൻസിക്കായിരുന്നു നിർമ്മാണ ചുമതല. പ്ലാന്റിൽ നിന്നും പ്രതിമാസം ശരാശരി 42,000 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കും; ഇതിനു പ്രതി യൂണിറ്റ് 5.90 രൂപ നിരക്കിൽ റബ്‌കോ അനെർട്ടിന് നല്കുന്നതാണ്. ഇത് നിലവില്‍ കെ.എസ്.ഇ.ബി.എല്‍-ന് റബ്‌കോ നല്‍കിവരുന്ന നിരക്കിനേക്കാള്‍ കുറവാണ് എന്നിരിക്കെ ഏകദേശം ഏഴ് വര്‍ഷ കാലയളവ് കൊണ്ട് അനെര്‍ട്ട് മുടക്കിയ തുക തിരിച്ചടവ് പൂർത്തിയാവുന്നതാണ്. അതിനുശേഷം ഈ സൗരോര്‍ജ്ജ പ്ലാന്റ് റബ്‌കോയ്ക്ക് കൈമാറുന്നതാണ്.