കേരളത്തിലെ ആദ്യ റെസ്‌കോ മോഡൽ സൗരോർജ്ജ പദ്ധതി അനെർട്ടും റബ്കോയും ധാരണപത്രം ഒപ്പിട്ടു

റസ്കോ മോഡൽ സൗരോർജ്ജ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി അനെർട്ടും റബ്കോയും തമ്മിലുള്ള ധാരണാപത്രം ബഹു. വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻ കുട്ടി, ബഹു. സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി. എൻ. വാസവൻ എന്നിവരുടെസാന്നിധ്യത്തിൽ സ്ഥാപന മേധാവികൾ ഒപ്പിട്ടു .നിയമസഭ- മീഡിയ റൂമിൽ അനെർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. നരേന്ദ്രനാഥ് വെളുരി ഐ എഫ് എസും, റബ്കോ എം ഡി ശ്രീ. പി വി ഹരിദാസനുമാണ് കരാറിൽ ഒപ്പിട്ട ത്.റബ്‌കോ ചെയർമാൻ ശ്രീ.എൻ ചന്ദ്രൻ, അനെർട്ട് ചീഫ് ടെക്നിക്കൽ മാനേജർ ശ്രീ.അനീഷ് എസ് പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.