അനെർട്ട് നടപ്പിലാക്കുന്നകാർബൺ ന്യൂട്രൽ ഗവണേൻസ് പദ്ധതിയുടെ രണ്ടാം ഘട്ടമായി ഗവ.സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടി നിർവഹിച്ചു.

image

 

അനെർട്ട് ആസ്ഥാനത്ത് കോവിഡ് മാനദണ്ഡമനുസരിച്ച് നടന്ന ചടങ്ങിൽ ശ്രീ. വി കെ പ്രശാന്ത് എംഎൽ എ, ഊർജ വകുപ്പ് സെക്രട്ടറി ഡോ.ബി അശോക് ഐ.എ എസ്, അനെർട്ട് സി ഇ ഒ അനീഷ് എസ് പ്രസാദ്, ജനറൽ മാനേജർ ജയചന്ദ്രൻ നായർ, ടെക്നിക്കൽ മാനേജർ ജെ മനോഹരൻ, അഡീഷണൽ ട്രാൻസ്പോർട് കമ്മീഷണർ പ്രണോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

അനർട്ട് മുഖേന ഗവൺമെൻറ് സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ ലീസിന് നൽകുന്ന പദ്ധതിയാണിത്. ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങൾ ഇതിനോടകം തന്നെ നിരത്തുകളിൽ എത്തിക്കുവാൻ അനെർട്ടിന് സാധിച്ചു. കേന്ദ്രഗവൺമെൻറ് സ്ഥാപനമായ ഇ ഇ ഇ എസ് എല്ലുമായി ചേർന്നാണ് ഈ പദ്ധതി പ്രാവർത്തികമാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് സമ്പൂർണമായി ഇലക്ട്രിക് വാഹന നയം ഗവൺമെൻറ് തലത്തിൽ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതോടൊപ്പം വ്യവസായ വകുപ്പ്, സാംസ്കാരിക വകുപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, യുവജനകമ്മീഷൻ, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകൾ നിലവിൽ ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു.