ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു

അനെർട്ട് ജി എസ് ടി വകുപ്പിന് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്ലാഗ് ഓഫ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. തിരുവനന്തപുരം , കവടിയാർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി ശ്രീ കെ കൃഷ്ണൻകുട്ടി, വി.കെ പ്രശാന്ത് എംഎൽ എയുടെ സാന്നിധ്യത്തിൽ വാഹനങ്ങളുടെ താക്കോൽ കൈമാറി . ജി എസ് ടി സ്പെഷ്യൽ കമ്മിഷണർ ഡോ എസ് കാർത്തികേയൻ ഐ എ എസ്., അനെർട്ട് ഡയറക്ടർ നരേന്ദ്രനാഥ് വെള്ളൂരി ഐ എഫ് എസ്, ചീഫ് ടെക്നിക്കൽ മാനേജർ അനീഷ് എസ് പ്രസാദ്, ടെക്‌നിക്കൽ മാനേജർ ജെ.മനോഹരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇതോടെ അനെർട് സർക്കാർ സ്ഥാപനങ്ങൾക്ക് കൈമാറുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 119 ആയി.

Category