
സൗരോർജ്ജത്തിന്റെ സാധ്യതകളും പ്രാധാന്യവും വിദ്യാർഥികൾ മനസിലാക്കിയിരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ 150-ാം ജൻമവാർഷികത്തോടനുബന്ധിച്ച് ഊർജ്ജവകുപ്പും അനർട്ടും സംഘടിപ്പിച്ച പെയിൻറിംഗ് മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.എം.വി ഗവ: എച്ച്.എസ്.എസിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ ഊർജ്ജമില്ലാതെ ജീവിക്കാനാവില്ല. സാമൂഹ്യവളർച്ചയുടെ എല്ലാ രംഗത്തും ഊർജ്ജം ആവശ്യമാണ്. അതുകൊണ്ടുതന്നെ സൗരോർജ്ജരംഗത്ത് ഇനി മുന്നേറ്റം നടത്താനാകണം.ഗാന്ധിജിയുടെ പല ആശയങ്ങളോടും നിലപാടുകളോടും യോജിക്കുന്ന വ്യക്തിയാണ് താനെന്ന് മന്ത്രി പറഞ്ഞു. സർവ മത ഐക്യത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് ഗാന്ധിജിയെന്നും അദ്ദേഹം അനുസ്മരിച്ചു.
ANERT painting competition at SMV Govt. HSS Trivandrum.